2012, ഒക്‌ടോബർ 8, തിങ്കളാഴ്‌ച

ട്രിവാന്‍ഡ്രം ലോഡ്ജും പുതിയ തീരങ്ങളും


ഞാന്‍ കുറെ ആലോചിച്ചു, ഈയിടെ ഇറങ്ങിയ ഈ രണ്ടു പടങ്ങളെ പറ്റി ഒരു നിരൂപണ കുറിപ്പ് എഴുതണമോ എന്ന്? എന്തായാലും എനിക്ക് പറയാനുള്ളത് ഞാന്‍ തന്നെ പറയണ്ടേ എന്നാലോചിച്ചപ്പോÄ എഴുതാം എന്നുറപ്പിച്ചു.

ട്രിവാന്‍ഡ്രം ലോഡ്ജ്


പുതുതലമുറ ചിത്രങ്ങÄ എന്ന് വിളിക്കപ്പെടുന്ന പടങ്ങളുടെ ആധിക്യം മലയാള ചലച്ചിത്ര ശാഖയ്ക്ക് ഭാരമാവുമോ എന്നൊരു സംശയം എനിക്ക് ഈ പടം കണ്ടിറങ്ങിയപ്പോÄ മുതÂ തോന്നി ത്തുടങ്ങിയിട്ടുണ്ട്. കഥയുടെ അവതരണ രീതി പുതുമയുള്ളതാണെന്ന് ഞാ³ പറയില്ല. നല്ല കുറേ ദൃശ്യങ്ങÄ ചിത്രത്തിന് മിഴിവ് നല്‍കുന്നുണ്ട് എന്ന് മാത്രം. 

ലൈംഗികതയെ കുറിച്ചുള്ള തുറന്നു പറച്ചിÂ കൊണ്ട് മാത്രം ഒരു പടം നല്ലതാവുമോ? ആദ്യ പകുതി മൊത്തം വ്യഭിചാരവും വേശ്യാവൃത്തിയും നല്ലതാണെന്നോ അല്ലെങ്കിÂ അതൊരു വലിയ തെറ്റല്ലെന്നോ പറഞ്ഞു വയ്ക്കാനുള്ള ഒരു ശ്രമം തിരക്കഥാകൃത്തിന്‍റെ (അനൂപ്‌ മേനോ³) ഭാഗത്തും നിന്നും ഉണ്ടായിട്ടുണ്ട്. അബ്ദുവിന്‍റെ (ജയസൂര്യ) അപഥസഞ്ചാര ശ്രമങ്ങളും ഒക്കെ ഈ ഒരു വാദത്തിനു അടിവരയിടുന്നുണ്ട്. താഴെ തട്ടിÂ ജീവിക്കുന്ന ഒരാÄ അങ്ങനെയായിരിക്കാം എന്ന് ഒരു വാദത്തിനു വേണ്ടി ഞാ³ സമ്മതിക്കാം. പക്ഷെ ഒരു പരിധിവരെ അതെന്നെ മടുപ്പിച്ചു എന്നതാണ് സത്യം. 

കൊച്ചിയിലെ ട്രിവാ³ഡ്രം ലോഡ്ജിÂ താമസിക്കുന്ന കുറെ പേരും അവിടെ താമസിക്കാന്‍ എത്തുന്ന ഒരു വിവാഹ മോചിതയായ യുവതിയും (ഹണി റോസ്) ആ ലോഡ്ജിന്‍റെ ഉടമസ്ഥനും (അനൂപ്‌ മേനോ³) ഒക്കെയാണ് ഇതിലെ കഥാപാത്രങ്ങÄ. ആ കെട്ടിടത്തിന്‍റെ ആധാരം കണ്ടെടുക്കാ³ കഴിയാതാവുകയും അത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടാറാവുമ്പോÄ ഉടമസ്ഥന്‍റെ അച്ഛ³ (പി.ജയചന്ദ്രന്‍) അത് എത്തിച്ചു കൊടുക്കുന്നതുമാണ് കഥാതന്തു.

ട്രാഫിക്കിലും ഈ അടുത്ത കാലത്തിലും ഫ്രൈഡേയിലും കണ്ട അതേ അവതരണരീതി തന്നെ അല്ലേ ഇതിലും പിന്തുടരുന്നത്? കുറേ പേരുടെ കഥകÄ പറയുക. അതുകൊണ്ടാണ് ഞാ³ ആദ്യം പറഞ്ഞത് ഈ രീതി എന്നെ വേദനിപ്പിക്കുന്നു എന്ന്. എല്ലാ പടത്തിലും ഒരേ അവതരണ രീതി കൊണ്ട് വരുമ്പോള്‍ ചിത്രങ്ങÄ മടുപ്പിക്കുകയല്ലേ ഉള്ളൂ? നമ്മള്‍ ഏഴെട്ടു Àഷം പുറകിലേക്ക് പോകുന്ന പോലെ തന്നെ തോന്നുന്നു.

ജപ്തി ചെയ്യുന്നതും അല്ലെങ്കില്‍ അത് നടക്കാ³ പോകുന്നതുമായ ഒരുപാട് ചലച്ചിത്രങ്ങള്‍ മലയാളത്തിÂ ഇറങ്ങിയിട്ടുണ്ട്. അതിÂ പലതും കടം കേറി വീട് ജപ്തി ചെയ്യുന്നതിലേക്ക് എത്തുന്നതാണ്. ഇവിടെ അത് ഒരു ലോഡ്ജ് ആണ്. കടം കൊണ്ടല്ല, ആധാരം ഇല്ല എന്നതാണ് പ്രശ്നം. ഇങ്ങനെ ചില വ്യത്യാസങ്ങളല്ലാതെ മറ്റെന്താണ് ഇതില്‍ ഉള്ളത്?  

ഞാ³ പുരുഷ സര്‍വാധിപത്യം വേണമെന്ന് പറയുന്ന ഒരാളല്ല. പക്ഷേ ഇതിÂ സ്ത്രീകÄ മദ്യപിക്കുകയും പുരുഷ³ പച്ചക്കറി അരിയുകയും ചെയ്യുന്ന ഒരു ദൃശ്യം ഉണ്ട്. സ്ത്രീ മദ്യപാനം ആരംഭിച്ചാÂ സ്ത്രീ സമത്വം പുലരുകയും കേരളത്തിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ മുഴുവ³ പരിഹരിക്കപ്പെടുകയും ചെയ്യുമോ? ഇതൊക്കെ പുരോഗമനം ആണെന്ന തരത്തിÂ ആണ് ചിത്രത്തിലെ അവതരണം. തിരക്കഥാകൃത്തും സംവിധായകനും (വി.കെ.പ്രകാശ്‌) അങ്ങനെ ചില മണ്ട³ ആശയങ്ങള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. മദ്യപാനം അതാര് ചെയ്താലും തെറ്റ് തന്നെയാണ്.

അടുത്ത താങ്ങാന്‍ വയ്യാത്ത ഒരു കാര്യം നായികയുടേയും നായികയുടെ സുഹൃത്തായ സ്ത്രീയുടെയും മലയാളം ആണ്. നായിക കുറേക്കാലം കേരളത്തിന്‌ പുറത്തു ജീവിച്ച ആളാണ്‌. പക്ഷേ ഈ സുഹൃത്ത്‌ കേരളത്തിÂ തന്നെ ജീവിച്ച ആളാണ്‌. പിന്നെ താങ്ങാന്‍ വയ്യാത്ത ഇംഗ്ലീഷ് സംഭാഷണങ്ങള്‍. നമ്മുടെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് എന്നാണു നമ്മുടെ ഭാഷയോട് ഒരു ബഹുമാനം ഉണ്ടാവുക എന്നാര്‍ക്കറിയാം? മലയാളം പേരോ ഇടില്ല, എന്നാല്‍ സംഭാഷണമെങ്കിലും മലയാളത്തിലാക്കിക്കൂടെ? ഇംഗ്ലീഷ് സംസാരിച്ചാÂ എല്ലാം തികഞ്ഞെന്നാണോ ഇവരുടെ വിചാരം?

പുതിയ തീരങ്ങÄ      

     
കടലിന്‍റെ പശ്ചാത്തലത്തിലുള്ള പടം എന്നൊരു പരസ്യ വാചകത്തോടെ ഇറങ്ങിയ ചലച്ചിത്രം. കടല്‍ ഒരു പശ്ചാത്തലം ആണിതിÂ. അത്രയേ ഉള്ളൂ. അച്ഛനില്ലാത്ത ഒരു പെണ്‍കുട്ടിയും പിന്നെ കടപ്പുറത്തുള്ള മറ്റു മുക്കുവരും. കടലിÂ പോകുന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് മനോരോഗിയായ കെ.പി (നെടുമുടിവേണു) എന്നൊരാള്‍ കടന്നുവരുന്നതും പിന്നെ ഉണ്ടാകുന്ന വഴിത്തിരിവുകളും ആണ് കഥാഗതി. ഒരു കാര്യം അഭിനന്ദിക്കാതെ വയ്യ. ശ്രീ സത്യന്‍ അന്തിക്കാട് എന്നും മലയാളം പേരേ തന്‍റെ പടത്തിനു ഇടാറുള്ളൂ. ശീര്‍ഷകങ്ങÄ പോലും മലയാളത്തില്‍ കാണിക്കും. മറ്റു പല സംവിധായകരും അങ്ങനെ അല്ല. ആ കാര്യത്തിÂ അദ്ദേഹത്തെ എത്ര വേണമെങ്കിലും നല്ലത് പറയാം. മറ്റൊരു കാര്യം അദ്ദേഹത്തിന്‍റെ ഇതിനു മുമ്പ്‌ പുറത്തിറങ്ങിയ സ്നേഹവീടിനെക്കാളും എനിക്കിത് ഇഷ്ടപ്പെട്ടു.

ശക്തമായ ഒരു കഥാപശ്ചാത്തലം ഒന്നും ഇതിനു അവകാശപ്പെടാ³ ഇല്ല. പക്ഷേ ഹാസ്യം ചില സ്ഥലങ്ങളില്‍ നന്നായിട്ടുണ്ട്. നായകന്‍റെ ചലച്ചിത്രാഭിനയവും മറ്റും കല്ല്‌ കടിയായി എന്നതാണ് സത്യം. നായികയ്ക്കും നായകനും (നിവിന്‍പോളി) ആടിപ്പാടാനുള്ള ഒരവസരം സൃഷ്ടിക്കാ³ മാത്രം അതുപകരിച്ചു. പിന്നെ നായകന്‍റെ സുഹൃത്തിനു (ഇദ്ദേഹം ഒരു നാടക നടനാണ്) മദ്യപിക്കാ³ ഒരവസരം നല്‍കുക മാത്രം ചെയ്തു. അല്ലാതെ അത് കഥാഗതിയില്‍ ഒരു ചലനവും സൃഷ്ടിക്കുന്നില്ല.

നായികയുടെ (നമിതപ്രമോദ്‌) അഭിനയം അത്ര മോശമല്ല. മറ്റൊരു കഥാപാത്രം, വെറോണിക്ക അമ്മായി (മേരി), വളരെ നന്നായി. ഇതിÂ കൂടുതലൊന്നും പുതിയ തീരങ്ങള്‍ മുന്നോട്ടു വയ്ക്കുന്നില്ല. ശ്രീ ഇളയരാജയുടെ പാട്ടുകള്‍ മോശം എന്ന തരത്തിÂ തന്നെ വ്യാഖ്യാനിക്കപ്പെടും. അത് ചിത്രത്തിÂ ഒരു ചലനവും സൃഷ്ടിക്കുന്നില്ല. പലപ്പോഴും അരോചകമാവുകയും ചെയ്തു. 

------------------------------------------------------- ശ്രീകാന്ത്‌ മണ്ണൂÀ
                  08/10/2012        

3 അഭിപ്രായങ്ങൾ:

  1. വിമര്‍ശനം കൊള്ളാം . അക്ഷരതെറ്റുകള്‍ വരാതെ സൂക്ഷിക്കുക . പുതിയ അഭിനയതാക്കള്‍ മലയാള ചിത്രങ്ങളില്‍ വരണ്ടാ എന്നാണോ താങ്കള്‍ പറയുന്നത്. PRAVAAHINY

    മറുപടിഇല്ലാതാക്കൂ
  2. താങ്കളുടെ ബ്ലോഗില്‍ താങ്കള്‍ക്കു സന്ദേശം അയക്കാനുള്ള ഒന്നും കണ്ടില്ല. അതുകൊണ്ട് ഇവിടെ തന്നെ കുറിക്കുന്നു. താങ്കള്‍ വായിക്കുമെന്ന പ്രതീക്ഷയോടെ.
    പുതിയ അഭിനേതാക്കള്‍ വരണ്ട എന്ന അഭിപ്രായം ഒന്നും എനിക്ക് ഇല്ല.നമ്മുടെ മുന്‍ അഭിനേതാക്കള്‍ കാഴ്ച വച്ച അഭിനയ മികവ് നമ്മള്‍ പ്രതീക്ഷിക്കുന്നു.മാത്രമല്ല ലൈംഗികത പറഞ്ഞാല്‍ മാത്രമേ നല്ല ചിത്രമാവൂ എന്നൊന്നും ഇല്ലല്ലോ.ഞാന്‍ അത്രയെ പറഞ്ഞുള്ളൂ.പിന്നെ തട്ടത്തിന്‍ മറയത്തില്‍ കാഴ്ച വച്ച ഒരു ഒഴുക്ക് നിവിന്‍ പോളിക്ക് പുതിയ തീരങ്ങളില്‍ ഇല്ല എന്നതൊരു സത്യം അല്ലെ?സത്യന്‍ അന്തിക്കാടിന്‍റെ പടം ആയിട്ട് പോലും.
    അക്ഷരത്തെറ്റ് മനപൂര്‍വ്വം വരുത്തുന്നതല്ല.കമ്പ്യൂട്ടറില്‍ ചെയ്യമ്പോള്‍ അങ്ങനെ വരുന്നതാണ്.ചില വാക്കുകള്‍ കൃത്യമായി വരുന്നില്ല.ഞാന്‍ ശ്രമിക്കാം.

    മറുപടിഇല്ലാതാക്കൂ